Aathma manavaalaa thiru sabha
Verse 1Aathma manavaalaa -thirusabhackkaanandam neeyallaathe
aarumarulukilla avalkkihalokamo yogyamalla
Verse 2Ninne kkurichulla - parinjaanamennathin menma moolam
mannithil laabhaminnu thiru janam ennidum chethamenne
Verse 3Lokaveyil kalarnnu karuthupoy Dehamennaal-azhakaay
nee karuthi sabhaye pularthidunn atbutham nin krupaye!
Verse 4Ninda chumannidunnu thiru janam mannidam thannilinnu
dhanymennennidunnu athu ninte vandya naamathilennum
Verse 5Porukalereyunde pishaachalpaneramithennu kandu
paaridamaadhikondu nirackkunnu paaramutsaaham poondu
Verse 6Ennu nee vannidumo? durithangal enninin theernnidumo
ennu kothichidunna janangalaam engale cherkkaname
Verse 1ആത്മ മണവാളാ തിരുസഭയ്ക്കാനന്ദം നീയല്ലാതെ
ആരുമരുളുകില്ല അവൾക്കിഹലോകമോ യോഗ്യമല്ല
Verse 2നിന്നെക്കുറിച്ചുള്ള പരിജ്ഞാനമെന്നതിൻ മേന്മമൂലം
മന്നിതിൻ ലാഭമിന്നു തിരുജനമെണ്ണിടും ചേതമെന്ന്
Verse 3ലോകവെയിൽ കലർന്നു കറുത്തുപോയ് ദേഹമെന്നാലഴകായ്
നീ കരുതി സഭയെ പുലർത്തിടുന്നത്ഭുതം നിൻ കൃപയേ!
Verse 4നിന്ദ ചുമന്നിടുന്നു തിരുജനം മന്നിടം തന്നിലിന്നു
ധന്യമെന്നെണ്ണിടുന്നു അതു നിന്റെ വന്ദ്യനാമത്തിലെന്നും
Verse 5പോരുകളേറെയുണ്ട് പിശാചൽപ്പനേരമിതെന്നു കണ്ട്
പാരിടമാധികൊണ്ടു നിറയ്ക്കുന്നു പാരമുത്സാഹം പൂണ്ട്
Verse 6എന്നു നീ വന്നിടുമോ? ദുരിതങ്ങൾ എന്നിനി തീർന്നിടുമോ
എന്നു കൊതിച്ചിടുന്ന ജനങ്ങളാമെങ്ങളെ ചേർക്കണമേ