Aathma santhosam kondanadippan
Verse 1aathma santhosham kondanandippan-innu
aathma mari kondu nirakkename
Verse 2daivathinte thejassinnivide
prakashikka-venam velichamayi
papathinte ella andhakaravum
ella ullathil ninnum neengkippokate;-
Verse 3svorgga santhosham kondanandippan
aathma shakthiyalinnu nadathename
kallupolulla ella ullangkaleyum
innu mezhukupol urukkename;-
Verse 4aathma nilangkale orukeduvan
svorgga seyonile vithu vithappan
nallavannamathu bhalam koduppan
aathma thulli kondu nanayckkename;-
Verse 5velichangkal veshunnu andhakaram marunnu
daivathinte aathmavullil aakumpol
mayayaya lokathil njaan chernnu nilkkathe
en rakshkanam yeshuvil njaan ashrayichidum;-
Verse 1ആത്മസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മമാരി കൊണ്ടു നിറയ്ക്കേണമേ
Verse 2ദൈവത്തിന്റെ തേജസ്സിന്നിവിടെ
പ്രകാശിക്കവേണം വെളിച്ചമായി
പാപത്തിന്റെ എല്ലാ അന്ധകാരവും
എല്ലാ ഉള്ളത്തിൽ നിന്നും നീങ്ങിപ്പോകട്ടെ;-
Verse 3സ്വർഗ്ഗസന്തോഷം കൊണ്ടാനന്ദിപ്പാൻ
ആത്മ ശക്തിയാലിന്നു നടത്തേണമേ
കല്ലുപോലുള്ള എല്ലാ ഉള്ളങ്ങളെയും
ഇന്നു മെഴുകുപോൽ ഉരുക്കേണമെ;-
Verse 4ആത്മ നിലങ്ങളെ ഒരുക്കിടുവാൻ
സ്വർഗ്ഗസീയോനിലെ വിത്തു വിതപ്പാൻ
നല്ലവണ്ണമതു ഫലം കൊടുപ്പാൻ
ആത്മ തുള്ളികൊണ്ടു നനയ്ക്കേണമേ;-
Verse 5വെളിച്ചങ്ങൾ വീശുന്നു അന്ധകാരം മാറുന്നു
ദൈവത്തിന്റെ ആത്മാവുള്ളിലാകുമ്പോൾ
മായയായ ലോകത്തിൽ ഞാൻ ചേർന്നു നിൽക്കാതെ
എൻ രക്ഷകനാം യേശുവിൽ ഞാനാശ്രയിച്ചിടും;-