Aathma shakthiyal enne niracheeduka
Verse 1aathma shakthiyaal enne niraccheeduka
anudinam aaraadhippaan
abhishekatthaalenne niraccheeduka
njaan unarnnu shobhikkuvaan (2)
Verse 2abhishekam pakarnneeduka
puthushakthi praapikkuvaan
andhakaara shakthikale
jayikkum njaanaa kripayaal (2)
Verse 3klesham nirayum maru yaathrayil njaan
ninne sthuthicchaartthidumpol
thuranneeduka nal neerurava
njaan ezhunnettu shobhikkuvaan(2);- abhishe...
Verse 4kripayaalenne abhishekam cheyyuka
vishuddhiyode aaraadhippaan
aathmaavinaale nin shakthiyaale
van kottkal thakartthiduvaan(2);- abhishe...
Verse 1ആത്മശക്തിയാലെന്നെ നിറച്ചീടുക
അനുദിനം ആരാധിപ്പാൻ
അഭിഷേകത്താലെന്നെ നിറച്ചീടുക
ഞാൻ ഉണർന്നു ശോഭിക്കുവാൻ (2)
Verse 2അഭിഷേകം പകർന്നീടുക
പുതുശക്തി പ്രാപിക്കുവാൻ
അന്ധകാര ശക്തികളെ
ജയിക്കും ഞാനാ കൃപയാൽ (2)
Verse 3ക്ലേശം നിറയും മരുയാത്രയിൽ ഞാൻ
നിന്നെ സ്തുതിച്ചാർത്തിടുമ്പോൾ
തുറന്നീടുക നൽ നീരുറവ
ഞാൻ എഴുന്നേറ്റു ശോഭിക്കുവാൻ(2);- അഭിഷേ...
Verse 4കൃപയാലെന്നെ അഭിഷേകം ചെയ്യുക
വിശുദ്ധിയോടാരാധിപ്പാൻ
ആത്മാവിനാലെ നിൻ ശക്തിയാലെ
വൻ കോട്ടകൾ തകർത്തിടുവാൻ(2);- അഭിഷേ...