Aathmanadi ennilekk ozhukkuvanayi
Verse 1aathmanadi ennilekk’ozhukkuvanayi
aavalode njaanum kaathirunnappol(2)
aathma-nathhan-ennodu than karuna-katti
aathma nadi-ennilekkum-avan ozhukki(2)
Verse 2aathma nadi ente paadangkal nanachappol
aanandathal ente-ullam thulumpi poy(2)
puthiyoru shakthi ennilekken nathhan
anu-nimisham pakarnnu thudangi(2)
Verse 3aathma nadi ente muttolame-thiappol
aakulam marannu njaan aaradhichupoy(2)
athyantha-shakthiyalen mankoodaram angku
panthu pole pongki pongki thudangki(2)
Verse 4aathma nadi ente arayolam ethi
aarum-ariyathoru bhasha njaan cholli(2)
manushya-rodalla en daivathodu thane
anniya bhashayil samsarichu thudangki(2)
Verse 5aathma nadi ente shirassolam ethi
en padangkal tharayil uraykkatheyayi(2)
en dehathinu thellum bharamillathayi
aathma-nadiyil angku neenthi thudangki(2)
Verse 1ആത്മനദി എന്നിലേക്കൊഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോൾ (2)
ആത്മനാഥനെന്നോടു തൻകരുണകാട്ടി
ആത്മനദി എന്നിലേക്കുമവനൊഴുക്കി (2)
Verse 2ആത്മനദി എന്റെ പാദങ്ങൾ നനച്ചപ്പോൾ
ആനന്ദത്താലെന്റെയുള്ളം തുളുമ്പിപ്പോയി (2)
പുതിയൊരു ശക്തി എന്നിലേക്കെൻ നാഥൻ
അനുനിമിഷം പകർന്നു തുടങ്ങി (2)
Verse 3ആത്മനദി എന്റെ മുട്ടോളമെത്തിയപ്പോൾ
ആകുലം മറന്നു ഞാൻ ആരാധിച്ചുപോയ് (2)
അത്യന്തശക്തിയാലെൻ മൺകൂടാരമങ്ങ്
പന്തുപോലെ പൊങ്ങി പൊങ്ങി തുടങ്ങി (2)
Verse 4ആത്മനദി എന്റെ അരയോളം എത്തി
ആരുമറിയാത്തൊരു ഭാഷ ഞാൻ ചൊല്ലി (2)
മനുഷ്യരോടല്ല എൻ ദൈവത്തോടുതന്നെ
അന്യഭാഷയിൽ സംസാരിച്ചു തുടങ്ങി (2)
Verse 5ആത്മനദി എന്റെ ശിരസ്സോളം എത്തി
എൻ പാദങ്ങൾ തറയിൽ ഉറയ്ക്കാതെയായി (2)
എൻ ദേഹത്തിനു തെല്ലും ഭാരമില്ലാതായ്
ആത്മനദിയിൽ അങ്ങ് നീന്തി തുടങ്ങി (2)