ആത്മനാഥൻ യേശുവിനെ ആരാധിക്കാം
അവൻ കൃപകളിലെന്നും ആശ്രയിക്കാം
അവൻ ചെയ്ത നന്മകൾ ഓർത്തിടാം
എന്നെന്നും പാടിടാം
Verse 2
കുപ്പയിൽ കിടന്ന എന്നെ
തേടിവന്നു നീ കണ്ടെടുത്തു
ഒപ്പം ഇരുത്തിയെന്നെ
വീഞ്ഞു വീട്ടിൽ എന്നേയ്ക്കുമായ് (2)
അപ്പാ നിൻ അൻപോർത്ത്
തൃപ്പാദം കുമ്പിടുന്നു;-
Verse 3
ഉയരത്തിൽ നിന്നും കരം നീട്ടി
പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്ത്
ഉന്നത ഗിരിയതിന്മേലെന്നെ
ഉണ്മയായ് നിർത്തിയവൻ (2)
ഉയിർ തന്ന നാഥനെ
നാം ഉത്സുകരായ് പാടാം;-
Verse 4
കൂരിരുളിൻ പാതയിലും
കാലിടറും വേളയിലും
കരുത്തനാം അവനെന്നെ
കരം പിടിച്ചു നടത്തിടുമേ(2)
കർത്തൻ വൻകൃപയോർത്ത്
കാലമെല്ലാം സ്തുതിച്ചീടും ഞാൻ;-
Add to Set
Login required
You must login to save songs to your account. Would you like to login now?