Aathmanathhan yeshuvine aaradhikkaam
Verse 1ആത്മനാഥൻ യേശുവിനെ ആരാധിക്കാം
അവൻ കൃപകളിലെന്നും ആശ്രയിക്കാം
അവൻ ചെയ്ത നന്മകൾ ഓർത്തിടാം
എന്നെന്നും പാടിടാം
Verse 2കുപ്പയിൽ കിടന്ന എന്നെ
തേടിവന്നു നീ കണ്ടെടുത്തു
ഒപ്പം ഇരുത്തിയെന്നെ
വീഞ്ഞു വീട്ടിൽ എന്നേയ്ക്കുമായ് (2)
അപ്പാ നിൻ അൻപോർത്ത്
തൃപ്പാദം കുമ്പിടുന്നു
Verse 3ഉയരത്തിൽ നിന്നും കരം നീട്ടി
പെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്ത്
ഉന്നത ഗിരിയതിന്മേലെന്നെ
ഉണ്മയായ് നിർത്തിയവൻ (2)
ഉയിർ തന്ന നാഥനെ
നാം ഉത്സുകരായ് പാടാം
Verse 4കൂരിരുളിൻ പാതയിലും
കാലിടറും വേളയിലും
കരുത്തനാം അവനെന്നെ
കരം പിടിച്ചു നടത്തിടുമേ(2)
കർത്തൻ വൻകൃപയോർത്ത്
കാലമെല്ലാം സ്തുതിച്ചീടും ഞാൻ
Verse 1aathmanaathhan yeshuvine aaradhikkaam
avan kripakalilennum aashrayikkaam
avan cheytha nanmakal orrtthidaam
ennennum paadidaam
Verse 2kuppayil kidanna enne
thedi vannu nee kandedutthu
oppam irutthiyenne
veenju veettil enneykkumaay (2)
appaa nin anaportth
thrippaadam kumpidunnu;-
Verse 3uyaratthil ninnum karam neetti
peruvellatthil ninnum valicchedutth
unnatha giriyathinmelenne
unmayaay nirtthiyavan (2)
uyir thanna naathhane
naam uthsukaraay paadaam;-
Verse 4koorirulin paathayilum
kaalidarum velayilum
karutthanaam avanenne
karam pidicchu nadatthidume(2)
kartthan vanakripayortth
kaalamellaam sthuthiccheedum njaan;-
Download Song