Verse 1ആത്മാവേ ആവസിക്കണമേ
ഈ സഭയുണർന്നാരാധിപ്പാൻ
ആത്മാവേ ജ്വലിച്ചീടണമേ
നിൻ ജനം നിൻ സേവകരാവാൻ
Verse 2ഉടച്ചുവാർക്കുക ജീവിതശൈലി
ഉണർവ്വിനായൊരു വാഞ്ഛയും നൽകു
ഉരുക്കുക കൽഹൃദയങ്ങളിന്ന്
ഉറവപോലൊഴുകാൻ കണ്ണുനീർ; ആത്മാവേ...
Verse 3പകരുകെങ്ങളിൽ ആത്മവരങ്ങൾ
പിളർന്ന നാവാം അഗ്നിയെന്നതുപോൽ
പരിശുദ്ധാത്മ നിറവിലായിന്ന്
പാടിസ്തുതിക്കാൻ പുതിയ ഭാഷകളിൽ; ആത്മാവേ...
Verse 1aathmave aavasikkaname
ie sabhayunarnn-aaradhippan
aathmave jvalichedaname
nin janam nin sevakaravan
Verse 2udachuvarkkuka jeevithashaili
unarvvinayoru vanjchhayum nanalku
urukkuka kalhridayangalinne
urava pol ozhukan kannuner; aathmave…
Verse 3pakarukengalil aathmavarangal
pilarnna navam agniyennathupol
parishuddh-aathma nirravilayinne
padisthuthikkan puthiya bhashakalil; aathmave…
Download Song