israelin janathinte viduthalinay
pandu mosamela thee pakarnnu koduthavane
theeyil mulpadarppu kathum pole iranganamee
aa theeyil ninnum enneyum ni vilikkaname
Verse 1
ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേ
അഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2)
അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2)
Verse 2
ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണം
നിന്റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2)
തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേ
വെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2)
Verse 3
മലകൾ തിരു മുൻപിൽ ഉരുകും വണ്ണം
നീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2)
ആലയം പുക കൊണ്ടു നിറഞ്ഞ പോലെ
അഗ്നിയാലെന്റെ ഉള്ളം നീ നിറയ്ക്കണമേ(2)
Verse 4
യിസ്രയേലിൻ ജനത്തിന്റെ വിടുതലിനായ്
പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2)
തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെ
ആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)