Aathmave parishuddhaathmave
Verse 1aathmaave parishuddhaathmave
varikinnee adiyaaril dayavodu nee
sodaril penthakkosthin naalil
chanthamodirangiya daivathmave
shakthiyaay varaname njangalilum
aathmashakthiyal niranjeeduvaan
Verse 2nammude papathin malinatha neekki
nallunarvengalil nalkeedenam
vallabhane kripa cheythedenam
nalla aathmaavil niranjeeduvaan;-
Verse 3hridayakkonilum niranjidane nee
nokkane ennude jeevithathil nee
unarthikka ente papangale
pravarthippan divya shakthiyum thaa;-
Verse 4thrithvathil moonnaamanayidunna nee
njangalinnaashvasapradana-yon nee
balathal njangale unartheeduka
pakaruka puthu jeevanullil;-
Verse 5kristhuvil vasichatham daivathmave
kashdangalil eettam adutha sakhiyam
kristhuvil shishyarkku navabalame
athbhuthangal cheyvaan kripa tharane;-
Verse 6karyasthane divya kavalkkara nee
vasikka njangalil ullathilennum
sookshikkane swargge cheruvolam
daivasabhaye iee bhoomiyil nee;-
Verse 1ആത്മാവേ പരിശുദ്ധാത്മാവേ
വരികിന്നീ അടിയാരിൽ ദയവോടു നീ
സോദരിൽ പെന്തക്കൊസ്തിൻ നാളിൽ
ചന്തമോടിറങ്ങിയ ദൈവാത്മാവേ
ശക്തിയായ് വരണമേ ഞങ്ങളിലും
ആത്മശക്തിയാൽ നിറഞ്ഞീടുവാൻ
Verse 2നമ്മുടെ പാപത്തിൻ മലിനത നീക്കി
നല്ലുണർവെങ്ങളിൽ നൽകീടേണം
വല്ലഭനെ കൃപ ചെയ്തിടേണം
നല്ല ആത്മാവിൽ നിറഞ്ഞീടുവാൻ;-
Verse 3ഹൃദയക്കോണിലും നിറഞ്ഞിടണേ നീ
നോക്കണേ എന്നുടെ ജീവിതത്തിൽ നീ
ഉണർത്തിക്ക എന്റെ പാപങ്ങളെ
പ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ;-
Verse 4തൃത്വത്തിൽ മൂന്നാമനായിടുന്ന നീ
ഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീ
ബലത്താൽ ഞങ്ങളെ ഉണർത്തീടുക
പകരുക പുതു ജീവനുള്ളിൽ;-
Verse 5ക്രിസ്തുവിൽ വസിച്ചതാം ദൈവാത്മാവേ
കഷ്ടങ്ങളിൽ ഏറ്റം അടുത്ത സഖിയാം
ക്രിസ്തുവിൽ ശിഷ്യർക്കു നവബലമേ
അത്ഭുതങ്ങൾ ചെയ്വാൻ കൃപ തരണേ;-
Verse 6കാര്യസ്ഥനെ ദിവ്യ കാവൽക്കാരാ നീ
വസിക്ക ഞങ്ങളിലുള്ളത്തിലെന്നും
സൂക്ഷിക്കണേ സ്വർഗ്ഗേ ചേരുവോളം
ദൈവസഭയെ ഈ ഭൂമിയിൽ നീ;-