LyricFront

Aathmave vanneduka vishuddha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ആത്മാവേ! വന്നീടുക... വിശു- ദ്ധാത്മാവേ വന്നീടുക
Verse 2
ആത്മാവേ! വേഗം വന്നെന്നതി പാപങ്ങ- ളാകെ നീയോർപ്പിക്ക-ഞാൻ ആയവയോർത്തു അലറിക്കരവതി- ന്നായി തുണച്ചീടുക ആത്മാവേ...
Verse 3
കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻ കണ്ണിൽ നിന്നും ദൈവമേ-നിൻ തൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു- ന്നിപ്പാപിയെ വിടല്ലെ ആത്മാവേ...
Verse 4
കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻ ചൊല്ലാലേ വേഗമയ്യോ ദിനം വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു- കണ്ണുകളെ വേഗം നീ ആത്മാവേ...
Verse 5
യേശു കുരിശിൽ മരിച്ച സ്വരൂപമെൻ മാനസം തന്നിൽ ദിനം പ്ര- കാശിപ്പതിനു തുണയ്ക്കുക ദൈവമേ ലേശവും താമസിയാ ആത്മാവേ...
Verse 6
നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി- ക്കുന്നു മഹാപാപി ഞാൻ നിന്റെ പൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻ തന്നിഷ്ടനായ് നടന്നേൻ ആത്മാവേ...
Verse 7
നിഗളം ദുർമോഹമവിശ്വാസം വഞ്ചന പകയെന്നിവയൊഴിച്ചു എ- ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ വേഗം തന്നീടുക നീ ആത്മാവേ...
Verse 8
അപ്പോസ്തോലരിലറങ്ങിയ വണ്ണമി- പ്പോളാകാശം പിളർന്നു നീ ഇപ്പാപിമേലിറങ്ങി ഹൃദയം തന്നി- ലെപ്പോഴും വാണീടുക ആത്മാവേ...
Verse 9
ജീവജലമേ കനിഞ്ഞൻപോടെന്നിൽ നീ മേവാതിരിക്കുമെങ്കിൽ - നിത്യ ചാവിന്നിരയായിടും മഹാ-പാപി ഞാൻ ദൈവമേ കൈവിടല്ലെ ആത്മാവേ...
Verse 10
ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി- വല്ലഭൻ മുമ്പിലയ്യോ - ഈ ചെള്ളാമെനിക്കായപേക്ഷിപ്പതിന്നു നീ തെല്ലും താമസിക്കല്ലെ ആത്മാവേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?