Aathmave vanneduka vishuddha
Verse 1ആത്മാവേ! വന്നീടുക... വിശു-
ദ്ധാത്മാവേ വന്നീടുക
Verse 2ആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-
ളാകെ നീയോർപ്പിക്ക-ഞാൻ
ആയവയോർത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക ആത്മാവേ...
Verse 3കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻ
കണ്ണിൽ നിന്നും ദൈവമേ-നിൻ
തൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വിടല്ലെ ആത്മാവേ...
Verse 4കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻ
ചൊല്ലാലേ വേഗമയ്യോ ദിനം
വെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-
കണ്ണുകളെ വേഗം നീ ആത്മാവേ...
Verse 5യേശു കുരിശിൽ മരിച്ച സ്വരൂപമെൻ
മാനസം തന്നിൽ ദിനം പ്ര-
കാശിപ്പതിനു തുണയ്ക്കുക ദൈവമേ
ലേശവും താമസിയാ ആത്മാവേ...
Verse 6നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാപാപി ഞാൻ നിന്റെ
പൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻ
തന്നിഷ്ടനായ് നടന്നേൻ ആത്മാവേ...
Verse 7നിഗളം ദുർമോഹമവിശ്വാസം വഞ്ചന
പകയെന്നിവയൊഴിച്ചു എ-
ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ
വേഗം തന്നീടുക നീ ആത്മാവേ...
Verse 8അപ്പോസ്തോലരിലറങ്ങിയ വണ്ണമി-
പ്പോളാകാശം പിളർന്നു നീ
ഇപ്പാപിമേലിറങ്ങി ഹൃദയം തന്നി-
ലെപ്പോഴും വാണീടുക ആത്മാവേ...
Verse 9ജീവജലമേ കനിഞ്ഞൻപോടെന്നിൽ നീ
മേവാതിരിക്കുമെങ്കിൽ - നിത്യ
ചാവിന്നിരയായിടും മഹാ-പാപി ഞാൻ
ദൈവമേ കൈവിടല്ലെ ആത്മാവേ...
Verse 10ചൊല്ലിക്കൂടാത്ത ഞരക്കങ്ങളോടതി-
വല്ലഭൻ മുമ്പിലയ്യോ - ഈ
ചെള്ളാമെനിക്കായപേക്ഷിപ്പതിന്നു നീ
തെല്ലും താമസിക്കല്ലെ ആത്മാവേ...
Verse 1aathmaave! vanneeduka... vishu-
dhhaathmaave vanneeduka
Verse 2aathmaave! vegam vannennathi paapangga-
laake neeyorkkikka-njaan
aayavayorthu alarikkaraavathi-
nnaayi thunachheeduka;- aathmaave...
Verse 3kephaavin kannuneereppozhukumen
kannil ninnum daivame-nin
thrippaadaththinkal veenippozhapekshikku-
nnippaapiye vidalle;- aathmaave...
Verse 4kallaam manassine thalli thakarkka nin
chollaale vegamayyo dinam
vellakkuzhiyaakkikkolluka enniru-
kannukale vegam nee;- aathmaave...
Verse 5yeshu kurishil maricha swaroopamen
maanasam thannil dinam pra-
kaashippathinu thunaykkuka daivame
leshavum thaamasaiyaa;- aathmaave...
Verse 6ninneyethra thavana duhkhhippichchiri-
kkunnu mahaapaapi njaan ninte
ponnaamupadesham thallikkalanju njaan
thannishtanaay nadannen;- aathmaave...
Verse 7nigalam durmohamavishvaasam vanchana
pakayennivayozhichchu e-
nnakame vishvaasam prathyaasha snehangale
vegam thanneeduka nee;- aathmaave...
Verse 8appostholarilirangiya vannami-
ppozhaakaasham pilarnnu nee
ippaapimelirangi hridayam thanni-
leppozhum vaaneeduka;- aathmaave...
Verse 9jeevajalame kaninjanpode nnil nee
mevaathirikkumenkil - nithya
chaavinnirayaayidum mahaa-paapi njaan
daivame kaividalle;- aathmaave...
Verse 10chollikkoodaatha njarakkangalodathi-
vallabhan mumpilayyo - ee
chellaamenikkaayapekshippathinnu nee
thellum thaamasikalle;- aathmaave...
Download Song