ആത്മീക ഭവനമതിൽ ചേരും നാളടുത്തായതിനാൽ
ആനന്ദ രൂപനാം യേശു പരൻ വഴി തേടുക നീ മനമേ
Verse 2
സകല മനുഷ്യരുമീയുലകിൽ പുല്ലുപോൽ എന്നറിക
പുല്ലിന്റെ പൂക്കൾ പോലെ മന്നിൽ വാടി തളർന്നു വീഴും
കാറ്റടിച്ചാൽ അതു പറന്നുപോം സ്വന്തം ഇടമറിയാതെ തെല്ലും;-
Verse 3
കിടുകിടെ കിടുങ്ങുന്നല്ലോ ലോകം മുഴുവനും ഓർത്തു നോക്കിൽ
എവിടെയും അപകടങ്ങൾ ഭീതീ മരണമതും ത്വരിതം
പാലകർ പതറുന്നു പാരിതിലുഴലുന്നു വിഫലമല്ലോ ശ്രമങ്ങൾ;-
Verse 4
ക്രിസ്തുവിൽ വസിക്കുന്നവർ ഭവനം പാറമേൽ ഉറച്ചവരായി
ഊറ്റമായി അലയടിച്ചാൽ മാറ്റം ലേശം വരാത്തവരായ്
വന്മഴ ചൊരിഞ്ഞാൽ നദികളും ഉയർന്നാൽ വീഴുകില്ല ഭവനം;-
Verse 5
ആടുകൾ നൂറുള്ളതിൽ നീയങ്ങു ഓടിയകന്നവനായി തേടി നിന്നെ
പിടിപ്പാൻ നാഥൻ വീടു വെടിഞ്ഞവനായി വീണ്ടെടുത്തതാൽ നിന്നെ
തോളിലെടുത്തവൻ വീട്ടിൽ കൊണ്ടാക്കീടുമെ;-
Verse 6
കളപ്പുരകൾ നിറച്ചാൽ ധാന്യം വളരെ നീ കൂട്ടീവെച്ചാൽ
കഴിപ്പാനേറിയ നാൾ കരത്തിൽ കരുതി നീ കാത്തിരുന്നാൽ
ഇന്നു നിന്നാത്മാവെ നിന്നിൽ നിന്നെടുത്താലെന്തു ചെയ്യും മനമെ;-
Verse 7
വീണ്ടും ജനിച്ചില്ലെങ്കിൽ നീയോ വീട്ടിൽ കടക്കയില്ല
ആത്മാവിൽ ജനിക്കണമെ ആത്മഭവനത്തിൽ പൂകിടുവാൻ
രക്തത്തിൽ കഴുകി നീ വെള്ളത്തിൽ മുഴുകിയിട്ടാത്മാവിൽ നിറഞ്ഞീടണം;-
Verse 8
വിശ്വസിച്ചാൽ മകനെ ദൈവ മഹത്വം നീയിന്നു കാണും
ആശ്വസിപ്പാനിവിടെ ക്രിസ്തു നായകനൊരുവൻ മാത്രം നിനക്കായി
കുരിശിൽ മരിച്ചവൻ വരുമെ താമസിക്കില്ലിനിയും;-
Add to Set
Login required
You must login to save songs to your account. Would you like to login now?