Aavasikka neeyennum vishuddha aathmaave
Verse 1ആവസിക്ക നീയെന്നും വിശുദ്ധ ആത്മാവേ
നീ വസിക്ക ഈ സഭമേൽ കരുണയോടെന്നും
നിന്നാത്മശക്തി ധരിച്ചു ഞങ്ങൾ നവ്യമായിന്ന്
തീർന്നിടുവാൻ നിൻ കൃപകൾ നൽകിടേണമേ
Verse 2ഉണങ്ങിയോരസ്ഥിസമാനർ ഞങ്ങളീ ഭൂവിൽ
മരുപ്പച്ചകൾ തേടി അലഞ്ഞീടുന്നു
ഉണർവ്വിൻ കാറ്റായ് വീശുക നീ പരിശുദ്ധാത്മാവേ
ഉയിരേകും മഴയായ് പെയ്തനുഗ്രഹിക്ക-നീ
Verse 3തകർന്ന മതിലുകൾ പോലെ ജീവിതങ്ങളും
ആശയറ്റു തകരും മാനവ സ്വപ്നങ്ങളും
എഴുന്നേറ്റു ഞങ്ങൾ പണിഞ്ഞിടുവാൻ ദൈവമേ
ഏകുക ആത്മാവിൻ ശക്തിയായ് നീ മുറ്റും
Verse 4ഉയർന്നു പൊങ്ങിയ സിംഹാസനത്തിൻ ദർശനം
ഞങ്ങളുള്ളിലേകിടേണം നീ ദൈവമേ
അകൃത്യം നീക്കും കനലാൽ തൊട്ടു ശുദ്ധരാക്കി നീ
അടിയാരെ സമാധാനത്തോടയച്ചിടേണമേ
Verse 5അനന്തസ്നേഹത്തിൻ വറ്റാത്ത നീരുറവ നീ
ഒഴുകിടട്ടെ ഞങ്ങൾ ജീവജലത്തിൻ നദികളായ്
ദാഹശമനമേകുവാനീ മാനവർക്കെല്ലാം
നീ വസിക്ക ഈ സഭമേൽ പരിശുദ്ധാത്മാവേ
Verse 1aavassikka neeyennum vishud'dha aathmaave
nee vassikka ee sabhamel karunayodennum
ninnaathmashakthi dharichchu njangal navyamaayinnu
theernniduvaan nin kripakal nalkideneame
Verse 2unangiyorasthissamaanar njangalee bhoovil
maruppachchakal thedi alanjeedunnu
unarvin kaattaay veeshuka nee parishud'dhaathmaave
uyirekum mazhayaay peythanugrahikka-nee;-
Verse 3thakarnna mathilukal pole jeevithangalum
aashayattu thakarum maanava swapnangalum
ezhunnettu njangal paninjiduvaan daivame
ekuka aathmaavin shakthiyaay nee muttum;-
Verse 4uyarnnu pongiya simhaasanathin darshanam
njangalullilekidenaam nee daivame
akrithyam neekkum kanalaal thottu shud'dharaakki nee
adiyaare samaadhaanaththodayachchideneame;-
Verse 5ananthasnehathin vattaatha neerurava nee
ozhukidatte njangal jeevajalathin nadhikalay
daahashamanamekuvaanee maanavarkkellaam
nee vassikka ee sabhamel parishud'dhaathmaave;-
Download Song