Aayussenthullu namukkingayussen
Song: Aayussenthullu namukkingayussen
Verse 1ആയുസ്സെന്തുള്ളു?നമുക്കിങ്ങായുസ്സെന്തുള്ളു?
Verse 2ശോകമൂലഗാത്രം പല രോഗബീജങ്ങൾക്കു പാത്രം
ഇതിൽ ജീവൻ നിൽപൊരു സൂത്രം
നിനച്ചീടുകിലെത്രയോ ചിത്രം!
Verse 3നാലു വിരലതിൻ നീളം കഥപോലെ കഴിയുമീ മേളം
ഉടൽ ദീനതയാണ്ടൊരുനാളം
അണുജീവികൾ പാർക്കുവാൻ മാളം
Verse 4നാടകത്തിൻ നടൻപോലെ മരുവിടുമീ മാനുജർ ചാലേ
നിജ വേഷമൊഴിഞ്ഞിടും മേലേ
മൃതി വേഗമണയുന്ന കാലേ
Verse 5മാളികമുകളിൽ കാണാ-മരശേറിയിരിപ്പോരെയീനാൾ
അവർ നാളെ വെറും നിലത്താണു കിടന്നിടുവതെത്രയും കേണു