Aayussu muzhuvan keerthikkuvan
Verse 1aayussu muzhuvan kertthikkuvaan naathhaa
nin kripayekidane
verilloraashayum veronnum vendihe
nee maathram ennabhayam
Verse 2innayolam kaattha vanakripa orkkumpol
nandiyaalennullam thullidunne
veezhtthuvaanaay shathru kaattha sthhalatthenne
maanicchuyartthiya vanakripaye
Verse 3shathru thaanorukkiya kazhumaratthil thoongum
ninneyo raajaavu maanicchidum
rattazhicchu maatti raaja vasthram dharicchu
raajanodoppam nithya naal vasikkum
Verse 4simhatthin vaayavan adacchidum nishchayam
theeyin balam keduttheedumavan
nadi ninmel kaviyaathe paadngal thaazhaathe
balamulla karngalaaluyartthidum thaan
Verse 1ആയുസ്സു മുഴുവൻ കീർത്തിക്കുവാൻ നാഥാ
നിൻ കൃപയേകിടണെ
വേറില്ലൊരാശയും വേറൊന്നും വേണ്ടിഹെ
നീ മാത്രമെന്നഭയം
Verse 2ഇന്നയോളം കാത്ത വൻകൃപയോർക്കുമ്പോൾ
നന്ദിയാലെന്നുള്ളം തുള്ളിടുന്നേ
വീഴ്ത്തുവാനായ് ശത്രു കാത്ത സ്ഥലത്തെന്നെ
മാനിച്ചുയർത്തിയ വൻകൃപയെ
Verse 3ശത്രു താനൊരുക്കിയ കഴുമരത്തിൽ തൂങ്ങും
നിന്നെയോ രാജാവു മാനിച്ചിടും
രട്ടഴിച്ചു മാറ്റി രാജ വസ്ത്രം ധരിച്ചു
രാജനോടൊപ്പം നിത്യ നാൾ വസിക്കും
Verse 4സിംഹത്തിൻ വായവൻ അടച്ചിടും നിശ്ചയം
തീയിൻ ബലം കെടുത്തീടുമവൻ
നദി നിന്മേൽ കവിയാതെ പാദങ്ങൾ താഴാതെ
ബലമുള്ള കരങ്ങളാലുയർത്തിടും താൻ