Aazhathil ninneshanodu yachikkunne
Song: Aazhathil ninneshanodu yachikkunne
Verse 1ആഴത്തിൽ നിന്നീശനോടു യാചിക്കുന്നേ ദാസനിപ്പോൾ
കേൾക്കണമേ യാചന നീ ശ്രദ്ധിക്കുക പ്രാർത്ഥനയെ
Verse 2നീയകൃത്യം ഓർമ്മവച്ചാൽ ആരു നിൽക്കും? ദേവ! ദേവ!
നിന്നെ ഭയന്നിടും പടിമോചനം നിൻപക്കലുണ്ട്
Verse 3കാത്തിരിക്കുന്നീശ! നിന്നെ കാത്തിരിക്കുന്നെന്റെ ഉള്ളം
നിൻവചനം തന്നിലത്രേ എന്നുടെ പ്രത്യാശയെന്നും
Verse 4പ്രത്യുഷസ്സെ കാത്തിരിക്കും മർത്യരെക്കാളത്യധികം
കാത്തിരിക്കുന്നിന്നടിയൻ നിത്യനാമെൻ യാഹിനെ ഞാൻ
Verse 5യാഹിലെന്നും ആശ വയ്പിൻ വൻ കൃപയുണ്ടായവനിൽ
യിസ്രായേലേ! നിന്നകൃത്യം പോക്കിയവൻ വീണ്ടെടുക്കും
Verse 6താതസുതാത്മാക്കളാകും ആദി ദൈവമായവന്നു
ആദി മുതലിന്നുമെന്നും ഹാ! മഹിമ കൈവരട്ടെ
Verse 7നിന്റെ ഹിതംപോലെ- എന്ന രീതി (സങ്കീ. 130)