Aazhi maddhyathil aadiyulayunna
Song: Aazhi maddhyathil aadiyulayunna
Verse 1ആഴിമദ്ധ്യത്തിൽ ആടിയുലയുന്ന
ചെറുതോണിപോൽ മനം നീറിടുന്നു
തുമ്പമകറ്റി ദിവ്യ സന്തോഷം
എന്നേക്കും നൽകി സമാശ്വസിപ്പിക്കും
Verse 2ധൂളിനിറഞ്ഞയീ ക്ഷോണിയിൽ
അന്ധന്മാരായ് പലരുഴലുന്നു
അനശ്വര സംഗീത ശൃംഘലയിൽ
ഒരു അണിയായ് തീർന്നാൽ ഭാഗ്യവാൻ ഞാൻ
Verse 3മൗഢ്യതതേടി ജഢികർ പായുന്നു
അലക്ഷ്യമാം ദിക്കിലവർ ചെന്നുചേരും
പ്രത്യാശ തേടിയലയുന്നവർക്കായ്
പ്രിയൻ നീരുറവകൾ തുറന്നിടുന്നു