Verse 1ആഴിയിൻ അലകൾ പോൽ
ആകാശ മഴകൾ പോൽ
അളവെന്യേ പകർന്നു തരും
അനുദിനം തിരുകൃപ തുടർന്നു വരും
Verse 2മരുഭൂവിൽ പുതുമന്ന കനിഞ്ഞു തരും
മാറായിൻ ഉറവയെ മധുരമാക്കും
കലവറയില്ലാത്ത സ്നേഹം ചൊരിഞ്ഞെന്നെ
ദിനം ദിനം ഈ ഭൂവിൽ വഴി നടത്തും; ആഴിയിൻ...
Verse 3അതുല്യമാം നിൻ ദയ പിന്തുടരും
കർത്താ നിൻ കാരുണ്യം അനന്തമല്ലോ
മനുഷ്യനിലാശ്രയം ഒരുനാളും വേണ്ടിനി
യഹോവയാണെൻ ബലം എൻ ശരണം; ആഴിയിൻ...
Verse 1aazhiyin alakalpol
aakasha mazhakalpol
alavenye pakarnnu tharum
anudinam thirukrupa thudarnnu varum
Verse 2marubhoovil puthumanna kaninju tharum
marayin uravaye madhuramakkum
kalavarayillatha sneham chorinjenne
dinam dinam ie bhoovil vazhi nadathum; aazhiyin...
Verse 3athulyamam nin daya pinthudarum
kartha nin karunyam ananthamallo
manushyanil aashrayam orunalum vendini
yahovayanen balam en sharanam; aazhiyin...
Download Song