അബ്ബാ പിതാവേ അങ്ങേ മുന്നിൽ
അടിയാനെ പൂർണ്ണമായ് സമർപ്പിക്കുന്നേ(2)
കുറ്റങ്ങളോടെയും കുറവുകളോടെയും
എന്നേ സ്നേഹിച്ച എന്റെ യേശുനാഥാ(2)
Verse 2
അല്ലൽ അറിയാതെ ജീവിച്ച നാളിൽ
അഴലുകൾ ഇല്ലാത്ത ജീവിത വഴിയിൽ(2)
അറിഞ്ഞില്ല ഞാനെൻ പിതാവിന്റെ സ്നേഹം
അരുതാത്ത വഴിയിലൂടകന്നു ഞാൻ അകന്നങ്ങു പോയ്(2);-
അബ്ബാ പിതാവേ...
Verse 3
പാപത്തിൻ മരണ വഴിയതിൽ നിന്നും
ഘോര പിശാചിൻ പിടിയതിൽ നിന്നും(2)
വീണ്ടെടുത്തെന്നെ എൻ കരുണാമയനവൻ
നിത്യ ജീവൻ തന്നു നേർവഴി നടത്തിടുന്നൂ(2);-
അബ്ബാ പിതാവേ...
Verse 4
നീർതുള്ളി തേടുന്ന വേഴാമ്പൽ പോലെ
നീർത്തോടു തേടും ഇളമാനിനെപോൽ(2)
പ്രിയനോരുക്കീടും പിതാവിന്റെ ഭവനത്തിൽ
പ്രിയനോട് ചേർന്നിടും നാളിനായ് കാത്തിടുന്നേ(2);-
അബ്ബാ പിതാവേ...