Verse 1അബ്രഹാമിൻ ദൈവം
യിസ്സഹാക്കിൻ ദൈവം
യാക്കോബിൻ ദൈവം
എന്റേയും ദൈവം
Verse 2തലമുറ തലമുറ വഴിനടത്തി
പലമുറ തിരുകൃപ രുചിച്ചറിഞ്ഞു
ഇതുവരെ അതിശയമായ് പുലർത്തി
ഇനിയും അവനെന്നും മതിയായവൻ
Verse 3വിശ്വാസത്തിൻ ശോധനയേറുമ്പോൾ
വാഗ്ദത്ത വചനത്താൽ വഴിനടത്തി
മോറിയ മലയിലെ അത്ഭുതം പോൽ
ഇന്നും കരുതുന്നോൻ എന്റെ ദൈവം
Verse 4യാക്കോബിൻ പ്രാർത്ഥന കേട്ടവൻ താൻ
യാബോക്കിൽ അനുഗ്രഹം അരുളിയവൻ
തിരുമുഖം നോക്കിയോർ ശോഭിക്കുവാൻ
അനുഗ്രഹ ഭണ്ഡാരം തുറക്കുന്നവൻ
Verse 5കുഴഞ്ഞതാം മുഴങ്കാൽ നിവർത്തുന്നവൻ
കുനിഞ്ഞതാം ശിരസ്സിനെ ഉയർത്തുന്നവൻ
ചതഞ്ഞതാം ഓടയെ ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
Verse 1abrahaamin daivam
yissahaakkin daivam
yaakkobin daivam
enteyum daivam
Verse 2thalamura thalamura vazhinadatthi
palamura thirukripa ruchiccharinjnju
ethuvare athishayamaay pulartthi
eniyum avanennum mathiyaayavan
Verse 3vishvaasatthin shodhanayerumpol
vaagdattha vachanatthaal vazhi nadatthi
moriya malayile athbhutham pol
innum karuthunnon ente daivam
Verse 4yaakkobin praartthhana kettvan thaan
yaabokkil anugraham aruliyavan
thirumukham nokkiyor shobhikkuvaan
anugraha bhandaaram thurakkunnavan
Verse 5kuzhanjnjathaam muzhangkaal nivartthunnavan
kuninjnjathaam shirassine uyartthunnavan
chathanjnjathaam ordaye odikkaatthavan
pukayunna thiriye kedutthaaththavan
Download Song