Abrahamin daivam ente daivam
Song: Abrahamin daivam ente daivam
Verse 1അബ്രഹാമിൻ ദൈവം എന്റെ ദൈവം
വാക്കു തന്നാൽ മാറാത്ത നല്ല ദൈവം(2)
ആശക്കെതിരായി ആശിക്കുമ്പോൾ
ആശ നിവർത്തിക്കും നല്ല ദൈവം(2)
Verse 2ഹാലേലൂയ... ഹാലേലൂയ...
ഹാലേലൂയ... ഹാലേലൂയ...(2)
Verse 3യാക്കോബിൻ ദൈവം എന്റെ ദൈവം
തക്ക കാലത്തെന്നെ കാക്കും ദൈവം(2)
യോസേഫിൻ ദൈവം എന്റെ ദൈവം
കഷ്ടകാലത്തെന്നെ ഓർക്കും ദൈവം(2);-
Verse 4മോശയുടെ ദൈവം എന്റെ ദൈവം
പ്രാപ്തനാക്കുവാൻ ശക്തിയുള്ള ദൈവം (2)
ദാവീദിൻ ദൈവം എന്റെ ദൈവം
താഴ്ചയിൽ നിന്നുയർത്തുന്ന നല്ല ദൈവം (2);-
Verse 5ഏലീയാവിൻ ദൈവം എന്റെ ദൈവം
അത്ഭുതങ്ങൾ ചെയ്തീടുന്ന ദൈവം(2)
ദാനിയേലിൻ ദൈവം എന്റെ ദൈവം
പ്രാർത്ഥനക്കുത്തരം നൽകും ദൈവം(2);-
Verse 6പത്രോസിൻ ദൈവം എന്റെ ദൈവം
വീഴ്ചയിൽ തള്ളാത്ത നല്ല ദൈവം(2)
യോഹന്നാന്റെ ദൈവം എന്റെ ദൈവം
മാറോടു ചേർത്തണക്കുന്ന ദൈവം(2);-