Adavi tharukkalinidayil oru naarakam
Verse 1adavi tharukkalin idayil
oru naarakam ennavannam
vishuddharin naduvil kaanunne
athi shreshdannam Yeshuvine
Verse 2vaazhtthume ente priyane
jeeva kaalam ellam
ie maru yaathrayil
nandiyode njaan paadidume (2)
Verse 3panineer pushpam sharonilavan
thaamarayume thaazhvarayil
vishuddharil athi vishuddhan avan
ma-soundarya sampoornane;-
Verse 4pakarnna thylam pol nin naamam
paaril saurabhyam veeshunnathaal
pazhi dushi ninda njerukkkangalil
enne sugandhamayi maattidanae;-
Verse 5manaklesha tharamgangalal
dukha sagarathil mungumpol
thirukaram neeti eduthanachu
bhayappedenda ennurachavane;-
Verse 6thiru hithamihe thikachiduvaan
itha njaan ippol vanneedunne
ente velaye thikachum konde
ninte mumbil njaan ninniduvaan;-
Verse 1അടവി തരുക്കളിന്നിടയിൽ
ഒരു നാരകമെന്നവണ്ണം
വിശുദ്ധരിൻ നടുവിൽ കാണുന്നേ
അതി ശ്രേഷ്ഠനാമേശുവിനെ
Verse 2വാഴ് ത്തുമേ എന്റെ പ്രിയനെ
ജീവകാലമെല്ലാം
ഈ മരുയാത്രയിൽ
നന്ദിയോടെ ഞാൻ പാടിടുമേ (2)
Verse 3പനിനീർ പുഷ്പം ശാരോനിലവൻ
താമരയുമേ താഴ്വരയിൽ
വിശുദ്ധരിൽ അതിവിശുദ്ധനവൻ
മാ സൗന്ദര്യ സമ്പൂർണ്ണനെ;-
Verse 4പകർന്ന തൈലംപോൽ നിൻ നാമം
പാരിൽ സൗരഭ്യം വീശുന്നതാൽ
പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റിടണേ;-
Verse 5മനഃക്ലേശതരംഗങ്ങളാൽ
ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ;-
Verse 6തിരു ഹിതമിഹെ തികച്ചിടുവാൻ
ഇതാ ഞാനിപ്പോൾ വന്നിടുന്നേ
എന്റെ വേലയെ തികച്ചുംകൊണ്ടു
നിന്റെ മുമ്പിൽ ഞാൻ നിന്നിടുവാൻ;-