Akhilandathin udayavanaam daivam
Song: Akhilandathin udayavanaam daivam
Verse 1അഖിലാണ്ഡത്തിന്നുടയവനാം ദൈവം
സ്തുത്യൻ പരിശുദ്ധൻ
സകല ചരാചര രചയിതാവാം ദൈവം
നിത്യൻ പരിശുദ്ധൻ
Verse 2പരിശുദ്ധൻ പരിശുദ്ധൻ
മഹിമയിലുന്നതനേ
സ്തുതികളിൽ വസിക്കും ദേവാധിദേവാ
ആരാധിക്കുന്നു ഞങ്ങൾ(2)
Verse 3തിരുസാരൂപ്യം മാനവനേകിയോൻ
വന്ദ്യൻ പരിശുദ്ധൻ
ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ
ധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ…
Verse 4തനയനെ നൽകിയീപാരിനെ വീണ്ടവൻ
നിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്റെ പാപത്തിന്റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ…
Verse 5ഉർവ്വിയിൽ വന്നെന്റെ ദുരിതങ്ങളറിഞ്ഞവൻ
നല്ലവൻ പരിശുദ്ധൻ
മരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻ
വല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ…
Verse 6വീണ്ടും വരാമെന്ന് വാഗ്ദത്തം തന്നവൻ
എൻ പ്രിയൻ പരിശുദ്ധൻ
നിത്യതയിൽ വാസം നമുക്കായിട്ടൊരുക്കുവാൻ
നിഖിലേശൻ പരിശുദ്ധൻ;- പരിശുദ്ധൻ…