അക്കരെ നാട്ടിലെ നിത്യ ഭവനമതെത്രയോ മോഹനമേ
നിത്യനാം ദൈവത്തൊടൊത്തുള്ളവാസമതെത്രയോ ആനന്ദമേ
കണ്ണുനീരില്ലൊരു കഷ്ടവുമില്ലൊരു ദുഃഖവുമില്ലവിടെ
രോഗവുമില്ലൊരു വ്യാധിയുമില്ലൊരു ഭീതിയുമില്ലവിടെ
Verse 2
മന്നിലെൻ ജീവിതം കഷ്ടമാണെങ്കിലും ദുഃഖമെനിക്കില്ലല്ലോ
വിണ്ണിലെ ജീവിതം ഓർത്തിടും നേരമെൻ മാനസം മോദിക്കുന്നേ
ദൈവവുമുണ്ടല്ലാ ദൂതരുമുണ്ടല്ലാ ശുദ്ധരുമുണ്ടവിടെ
ത്യാഗം സഹിച്ചു തൻ ജീവൻ കൊടുത്തതാം ശിഷ്യരുമുണ്ടവിടെ
Verse 3
സൂര്യനും ചന്ദ്രനും നക്ഷത്രമൊന്നുമേ വേണ്ട എനിക്കവിടെ
ദൈവകുഞ്ഞാടാകും ക്രിസ്തുവിൻ തേജസ്സാൽ മിന്നി വിളങ്ങിടുമേ
മുത്തിനാൽ നിർമ്മിതമായ പുരത്തിലേക്കെത്തിടാനോടിടുന്നേ
പ്രത്യാശ നാടിനെ കാണുവാനെന്നുള്ളിൽ അത്യാശ ഏറിടുന്നേ