Alavilla sneham yeshuvin sneham
Song: Alavilla sneham yeshuvin sneham
Verse 1അളവില്ലാ സ്നേഹം യേശുവിൻ സ്നേഹം മാത്രം!
അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം
Verse 2പാപത്തിൻ പാതയിൽ ഞാൻ പോകുന്ന നേരത്തവൻ ചാരത്തണഞ്ഞു
ചോരചൊരിഞ്ഞു തൻ സ്വന്തമാക്കിയെന്നെയവൻ
Verse 3ആഴിയുമാകാശവും ഊഴിയും നിർമ്മിച്ചവൻ
പാപിയാമെന്നെ സ്നേഹിച്ചു ക്രൂശിൽ പ്രാണനും തന്നു രക്ഷിച്ചല്ലോ!
Verse 4വീഴ്ചകൾ ജീവിതത്തിൽ വന്നാലും കൈവിടാതെ
രക്ഷകൻ കാത്തു നിത്യവുമെന്നെ താങ്ങി നടത്തും അത്ഭുതമായ്
Verse 5തൻ സനേഹബന്ധത്തിൽ നിന്നെന്നെ പിൻതിരിക്കുവാൻ
ആപത്തോ! വാളോ! മൃത്യുവിനാലോ! സാദ്ധ്യമല്ലെന്നും നിശ്ചയമായ്
Verse 6നാളുകൾ തീർന്നിടുമ്പോൾ നാഥനെ കണ്ടിടുമ്പോൾ
തൻസ്നേഹഭാരം തിങ്ങിയെന്നുള്ളിൽ തൃപ്പാദേ വീണു ചുംബിക്കും ഞാൻ