ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻ
ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2)
കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾ
കൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2)
Verse 3:
പാപത്തിൻ ഭാരത്താൽ കേഴുന്നവരെ
പാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2)
കാൽവറിയിൽ യാഗമായി തീർന്നവനെ
കണ്ടവർ ധന്യരായി തീർന്നുവല്ലോ(2)
Verse 4:
മോദമായി പാടീടാം ദൈവജനമേ
പാപമെല്ലാം പോക്കിയ യേശുരാജന്(2)
വേഗം വരാമെന്ന് വാക്ക് തന്നവൻ
വേഗത്തിൽ നമ്മെ ചേർപ്പാൻ വന്നീടുമേ(2)
Verse 5:
കാഹളത്തിൻ നാദം കേട്ടിടാറായ്
കാന്തനാം യേശു വന്നിടാറായ്(2)
കാന്തയാം നമ്മെ ചേർത്തിടുവാൻ
കാലങ്ങൾ ഇനിയും ഏറെയില്ലാ(2)