Allalillallo enikkallalillallo
Song: Allalillallo enikkallalillallo
Verse 1അല്ലലില്ലല്ലോ എനിക്കല്ലലില്ലല്ലോ
യഹോവ എന്റെ ഇടയനാകയാൽ
നടത്തുന്നല്ലോ വഴി നടത്തുന്നല്ലോ
സ്വസ്ഥതയുള്ള വെള്ളത്തിനരികെ
Verse 2കൂരിരുളിൻ താഴ്വരയിൽ ഞാൻ നടന്നാലും
ഒരനർത്ഥവും ഭയപ്പെടില്ലാ(2)
നീ എന്നോടു കൂടെ ഇരിക്കുന്നല്ലോ
പച്ച പുൽപുറങ്ങളിൽ കിടത്തുന്നല്ലോ(2)
Verse 3ശത്രുക്കൾ മുൻപായെനിക്ക് വിരുന്നൊരുക്കുന്നു
എന്നെ എണ്ണയാൽ അഭിഷേകം ചെയ്യുന്നു(2)
എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു
നന്മയും കരുണയുമെന്നെ പിന്തുടരുന്നു(2)