Alpakaala vaasam theeraaraayi
Verse 1alpakaala vaasam theeraaraayi
nithya raajyam ettm adutthu
aa ponapulari kaanuvaan
orukkenne praana naayakaa
Verse 2orungaam priyare
yeshu vegam vannidum
kaatthirikkum vishuddhar
thannodoppam chernnidum (2)
Verse 3inne kaanmathellaam maayaye
kaanaaloka vaasam nithyame
angu chennu chernniduvanaayi
vaanjchhayeridunne naalkkunaal
Verse 4vaasayogyamallaathaakunne
ie bhoomi bhaktharkkinnihe
kelkkaan aagrahicchidaatthathaam
vaartthayaal ie lokam nirayunne
Verse 5poyapol njaan vegam vannidaam
ennu vaakku thanna kartthane
enikkaayi maricchuyirtthathaam
yeshuve njaan neril kaanume
Verse 6ethra valiya nithya rakshaye
ariyaattha marthyarkkaayi naam
suvishesha dauthyavumaayi
poyidaam yoddhaakkalaayi naam
Verse 7yeshuve manaavalane enna reethi...
Verse 1അല്പകാല വാസം തീരാറായി
നിത്യ രാജ്യം ഏറ്റം അടുത്തു
ആ പൊൻപുലരി കാണുവാൻ
ഒരുക്കെന്നെ പ്രാണ നായകാ
Verse 2ഒരുങ്ങാം പ്രിയരേ
യേശു വേഗം വന്നിടും
കാത്തിരിക്കും വിശുദ്ധർ
തന്നോടൊപ്പം ചേർന്നിടും (2)
Verse 3ഇന്ന് കാണ്മതെല്ലാം മായയെ
കാണാലോക വാസം നിത്യമേ
അങ്ങു ചെന്നു ചേർന്നിടുവനായി
വാഞ്ഛയേറിടുന്നെ നാൾക്കുനാൾ
Verse 4വാസയോഗ്യമല്ലാതാകുന്നേ
ഈ ഭൂമി ഭക്തർക്കിന്നിഹേ
കേൾക്കാൻ ആഗ്രഹിച്ചിടാത്തതാം
വാർത്തയാൽ ഈ ലോകം നിറയുന്നെ
Verse 5പോയപോൽ ഞാൻ വേഗം വന്നിടാം
എന്നു വാക്കു തന്ന കർത്തനെ
എനിക്കായി മരിച്ചുയിർത്തതാം
യേശുവേ ഞാൻ നേരിൽ കാണുമെ
Verse 6ഇത്ര വലിയ നിത്യ രക്ഷയെ
അറിയാത്ത മർത്യർക്കായി നാം
സുവിശേഷ ദൗത്യവുമായി
പോയിടാം യോദ്ധാക്കളായി നാം
Verse 7യേശുവേ മണാവളനേ എന്ന രീതി...