അല്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വർപ്പൂരമാണെന്റെ- നിത്യമാം വീട് എന്റെ നിത്യമാം വീട്
Verse 2
എൻപ്രയാണകാലം നാലുവിരൽ നീളം
ആയതിൻ പ്രതാപം കഷ്ടത മാത്രം
ഞാൻ പറന്നു വേഗം പ്രിയനോടു ചേരും
വിൺമഹിമ പ്രാപിച്ചെന്നും - വിശ്രമിച്ചിടും-എന്നും
Verse 3
പാളയത്തിനപ്പുറത്ത് കഷ്ടമേൽക്കുക നാം
പാടുപെട്ട യേശുവിന്റെ നിന്ദ ചുമക്കാം
നിൽക്കും നഗരം ഇല്ലിവിടെ പോർക്കളത്തിലത്രേ നാം
നിൽക്കവേണ്ട പോർപൊരുതു-യാത്ര തുടരാം-വേഗം
Verse 4
നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു
കാഠിന്യമാം ശോധനയിൽ യാനം ചെയ്തോരായ്
കൂടി ഒന്നായ് വാഴാൻ വാഞ്ഛിച്ചെത്ര നാളായ്
കാരുണ്യവാൻ പണികഴിച്ച-കൊട്ടാരം തന്നിൽ-ആ