Alppam duram mathram ie yathra
Verse 1അൽപ്പം ദൂരം മാത്രം ഈ യാത്ര തീരുവാൻ
എൻ ഭാരം എല്ലാം തീർന്നിടും മാത്രനേരത്തിൽ(2)
Verse 2ദുഃഖം ഇല്ലാ രാജ്യത്തിൽ ഞാൻ എത്തിടും വേഗം
നിത്യം സന്തോഷം നൽകിടും സ്വർഗ്ഗഭവനമതിൽ(2) അൽപ്പം…
Verse 3എൻ യാത്രയിൽ കർത്തൻ കരുതിടും ഭാരം ചുമക്കേണേ
മണ്ണിലും വിണ്ണിലും ദൂതന്മാർ കാവൽ എനിയ്ക്കായ് ഉണ്ട്(2) അൽപ്പം…
Verse 4വാനഗോളങ്ങൾക്ക് അപ്പുറമായി ഞാൻ പറന്നുപോയിടും
മാത്ര നേരത്തിൽ മണ്ണിൽ മറഞ്ഞ് അങ്ങ് വിണ്ണിൽ ചേർന്നിടും(2) അൽപ്പം…
Verse 5കണ്ണുനീർ ഇല്ലാത്ത നാട്ടിൽ എൻ കർത്താവാം യേശുവോടെ
ഞാൻ നിത്യവും ആനന്ദിച്ചാർത്തിടും വിശുദ്ധർ കൂട്ടത്തിൽ അൽപ്പം...
Verse 1alppam dooram maathram ie yaathra theeruvaan
en bhaaram ellaam theernnidum maathra neratthil(2)
Verse 2dukham illaa raajyatthil njaan etthidum vegam
nithyam santhosham nalkidum swarggabhavanamathil(2);- alppam…
Verse 3en yaathrayil kartthan karuthidum bhaaram chumakkene
mannilum vinnilum doothanmaar kaaval eniykkaay und(2);- alppam…
Verse 4vaanagolngalkk appuramaayi njaan parannupoyidum
maathra neratthil mannil maranjnj ang vinnil chernnidum(2);- alppam…
Verse 5kannuneer eilaattha naattil en kartthaavaam yeshuvode
njaan nithyavum aanandicchaartthidum vishuddhar kootttthil;- alppam...
Download Song