Anaadi nathhan yeshuven dhanam
Verse 1അനാദിനാഥനേശുവെൻ ധനം
അന്യനാം ഭൂവിലെന്നാൽ
ധന്യനാം ഞാൻ ക്രിസ്തുവിൽ സദാ
Verse 2സ്വർഗ്ഗത്തിലെൻ ധനം ഭദ്രം സുശോഭനം
ഉലകത്തിന്റെ സ്ഥാപനം അതിനുമുൻമ്പുമെൻ ധനം
ഉന്നതൻ ക്രിസ്തുവിൽ ദൈവം മുന്നറിഞ്ഞതാം അനാദി...
Verse 3പാപത്തിന്നിച്ഛകൾ പാരിൻപുകഴ്ചകൾ
കൺമയക്കും കാഴ്ചകൾ മൺമയരിൻ വേഴ്ചകൾ
ഒന്നിലുമെൻ-മനമേതുമെ മയങ്ങിടാ അനാദി...
Verse 4ഇന്നുള്ളശോധന നല്കുന്ന വേദന
വിഷമമുള്ളതെങ്കിലും വിലയുണ്ടതിനു പൊന്നിലും
വിശ്വസിച്ചാശ്രയിച്ചാനന്ദിക്കും ഞാൻ സദാ അനാദി...
Verse 5കാലങ്ങൾ കഴിയുമ്പോൾ നിത്യത പുലരുമ്പോൾ
ദൈവം ചെയ്തതൊക്കെയും നന്മയ്ക്കെന്നു തെളിയുമ്പോൾ
യുക്തമായ് വ്യക്തമായ് കൃപയിൻ കരുതലറിയും നാം അനാദി...
Verse 1anaadi nathhan yeshuven dhanam
anyanaam bhuvilennaal
dhanyanaam njaan kristhuvil sadaa
Verse 2swargathilen dhanam bhadhram sushobhanam
ulakathinte sthhaapanam athinumun’mpumen dhanam
unnathan kristhuvil daivam munnarinjathaam;- anaadi...
Verse 3paapathinnichakal paarin pukazchakal
kanmayakkum kaazhchakal manmayarin vezhchakal
onnilumen’manamethume mayangidaa;- anaadi...
Verse 4innulla shodhana nalkunna vedana
vishamamulla’thengilum vilayundathinu ponnilum
vishvasich’aashrayi’chaanandikkum njaan sadaa;- anaadi...
Verse 5kaalangal kazhiyumpol nithyatha pularumpol
daivam cheythathokkeyum nanmaykkennu theliyumpol
yukthamaay vyakthamaay krupayin karuthal ariyum naam;- anaadi...
Download Song