Anaathhanaay njaan vidukayilla
Verse 1anaathhanaay njaan vidukayilla ninne
asharananennum aashrayam njaan
vazhiyariyaathe alayukayillini
irulil njaan nin vazhi kaattiyaay
Verse 2thandukal valicchu njaan kuzhanjnjidumpol en
amarakkaaranaay arikilund
marukarayetthiykkum maanicchidum enne
putthan pulariyil aanayikkum;- anaathha…
Verse 3marubhooprayaanatthil daahicche daahicche
maruppaccha thedi njaan alayumpol
uravukal thurannente daaham shamippicche
mumpottu nayiccheedum yeshunaathhan;- anaathha…
Verse 1അനാഥനായ് ഞാൻ വിടുകയില്ല നിന്നെ
അശരണനെന്നും ആശ്രയം ഞാൻ
വഴിയറിയാതെ അലയുകയില്ലിനി
ഇരുളിൽ ഞാൻ നിൻ വഴി കാട്ടിയായ്
Verse 2തണ്ടുകൾ വലിച്ചു ഞാൻ കുഴഞ്ഞിടുമ്പോൾ എൻ
അമരക്കാരനായ് അരികിലുണ്ട്
മറുകരയെത്തിയ്ക്കും മാനിച്ചിടും എന്നെ
പുത്തൻ പുലരിയിൽ ആനയിക്കും;- അനാഥനായ്…
Verse 3മരുഭൂപ്രയാണത്തിൽ ദാഹിച്ച് ദാഹിച്ച്
മരുപ്പച്ച തേടി ഞാൻ അലയുമ്പോൾ
ഉറവുകൾ തുറന്നെന്റെ ദാഹം ശമിപ്പിച്ച്
മുമ്പോട്ടു നയിച്ചീടും യേശുനാഥൻ;- അനാഥാനായ്…