kalvariyil nithya jeevan vendedukkuvan
krushithanay marthya papam pokkiyavan nee
aashayatta velakalil ente priyan nee
aathmanomparangal kaanum ennidayan nee
kurisholamuyarum nin kanivezhunna snehathil
aviramam abhikamyam en jeevitham(2)
Verse 1
അനന്ത സ്നേഹമേ അവർണ്യ രൂപനേ
ആത്മനാഥനേ എൻ മോക്ഷമേ (2)
അമേയമാം നിൻ മഹത്വവും
അനസ്യൂതമാം നിൻ മൊഴികളും
അലിഞ്ഞുചേരും ജീവനും അലയായി മാറും കൃപകളും
അവിരാമം അഭികാമ്യം എൻ ജീവിതം (2)
Verse 2
എൻവഴിയിൽ നല്ലിടയൻ എന്റെ രക്ഷകൻ
ഇടറിവീഴും വേളകളിൽ തുണയാകണേ
എൻവഴിയിൽ നിന്റെ നാദം കാതോർക്കുവാൻ
എന്നുമെന്നെ നിന്റെ തോളിൽ നീ വഹിക്കണേ
പരാമർത്ഥ സ്നേഹത്തിൽ പരമോന്നത സവിധത്തിൽ
അവിരാമം അഭികാമ്യം എൻ ജീവിതം (2)
Verse 3
കാൽവരിയിൽ നിത്യ ജീവൻ വീണ്ടെടുക്കുവാൻ
ക്രൂശിതനായ് മർത്യ പാപം പോക്കിയവൻ നീ
ആശയറ്റ വേളകളിൽ എന്റെ പ്രിയൻ നീ
ആത്മനൊമ്പരങ്ങൾ കാണും എന്നിടയൻ നീ
കുരിശോളമുയരും നിൻ കനിവെഴുന്ന സ്നേഹത്തിൽ
അവിരാമം അഭികാമ്യം എൻ ജീവിതം (2)