thaazhtthunnu naathhaa nin savidhe
aaradhana angeykk'aaraadhanaa;- anantha…
Verse 1
അനന്ത വിഹായസ്സിൽ ദൂരെ ദൂരെ
എൻ പ്രിയൻ ഒരുക്കുന്നോരെൻ വിശ്രാമം
തൻ ജീവപുസ്തകത്താളൊന്നിലായ്
ചേർത്തിടുന്നെൻ പേരും വിശുദ്ധരോടെ
Verse 2
ഏറെ നാളില്ല ഈ ഭൂവതിൽ
എൻ പ്രിയൻ ചാരത്തണഞ്ഞിടുമേ
പ്രിയൻ മാർവോടു ചേർന്നിടുമേ
തേജസ്സണിഞ്ഞിടും ഞാൻ
Verse 3
യവനികയ്ക്കുള്ളിൽ മറഞ്ഞിടുമേ
കാണുന്ന പ്രഭയെല്ലാം തീർന്നിടുമേ(2)
തിരഞ്ഞെടുത്തെന്നെ കൃപയാൽ നിറച്ചു
യോഗ്യത ഒന്നുമേ ഇല്ലെങ്കിലും(2)
തിന്മയെല്ലാം നീക്കി വെണ്മയാക്കി
നിത്യ സമാധാനം ഉള്ളിൽ നൽകി
മാറാത്ത നിൻ ദയ മാറുകില്ല
നിൻ സ്നേഹം എത്രയോ ശ്രേഷ്ഠമതേ
Verse 4
താഴ്ത്തുന്നു നാഥാ നിൻ സവിധേ
ആരാധന അങ്ങേയ്ക്കാരാധനാ;- അനന്ത…
Verse 5
ഇരുൾ മൂടും വഴികളിൽ ഏകനായ് ഞാൻ
വഴികാണാതുഴലുന്ന നേരത്തിലും (2)
ചാരത്തണഞ്ഞു ആശ്വാസം നൽകി
സാന്ത്വനം ഏകുന്ന നൽസ്നേഹിതൻ (2)
സ്വന്തമായൊന്നുമേ ഇല്ലെങ്കിലും
സ്വന്തമായേശുവെൻ കൂടെയുണ്ട്
ഒരുനാളും എന്നെ കൈവിടില്ല
എന്നെന്നും എന്നേശു കൂടെയുണ്ട്
Verse 6
താഴ്ത്തുന്നു നാഥാ നിൻ സവിധേ
ആരാധന അങ്ങേയ്ക്കാരാധനാ;- അനന്ത…