Anashvara devaa aashvasippikkenne
Song: Anashvara devaa aashvasippikkenne
Verse 1അനശ്വര ദേവാ ആശ്വസിപ്പിക്കെന്നെ
അടിപ്പിണരാലേ അനുഗ്രഹിക്കൂ
കഷ്ടത്തിൻ കൈപ്പുനീർ പാനം ചെയ്യുവാൻ
തിരു കൃപയെന്നിൽ പകരണമേ
Verse 2മിഴിനീർ കണങ്ങളാൽ നിറഞ്ഞൊരെൻ ജീവിതം
നിപതിച്ചു ഈ മരുഭൂയാത്രയിൽ
ആരറിയും എൻ വ്യഥകളെല്ലാം
അറിയുന്നെൻ താതൻ അനുദിനവും
Verse 3വിലാപ ഗർത്തത്തിലായെൻ നയനങ്ങൾ
വിരൂപമായ് എന്റെ മേനി സർവ്വം
വിരഹ ദുഃഖങ്ങൾ മറന്നുപോകും
എൻ നാഥനേശുവിൽ ഞാൻ ചാരിടുമ്പോൾ