Andhakarathalella kannum mangumpol
Verse 1andhakaratthaal ellaa kannum mangumpol
mangidaattha kannenikkonnundu swarggatthil
Verse 2en mozhi kelppaan bhoovil kaathillengkilum
chemmayaay thuranna kaathonnundu swarggatthil
Verse 3maanushikamaam kaikal thaanu pokumpol
ksheenikkaattha kaiy enikkonnundu swarggatthil
Verse 4bhoomayarkkulla sneham neengi pokumpol
kshaamam eshidaattha snehamundu swarggatthil
Verse 5ullilaakula chinthayulla marthyare!
vallabhante kanakal undikkallupaathayil
Verse 6than karunayo poornnamaanu saanthvanam
cheyvathinnu nathhan adutthundu nirnnayam
Verse 7prartthhanaykkavan mumpil sthothramodu naam
etthiyennum thante vaakkil aashrayikkuvin
Verse 8vishvasikkuvaan yogyanaaya nathhane
vishvasicchum anusarichchum naal kazhikkuvin
Verse 1അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ
മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
Verse 2എൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും
ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ
Verse 3മാനുഷികമാം കൈകൾ താണുപോകുമ്പോൾ
ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ
Verse 4ഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ
ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ
Verse 5ഉള്ളിലാകുല ചിന്തയുള്ള മർത്യരേ!
വല്ലഭന്റെ കൺകളുണ്ടിക്കല്ലുപാതയിൽ
Verse 6തൻ കരുണയോ പൂർണ്ണമാണു സാന്ത്വനം
ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം
Verse 7പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം
എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിൻ
Verse 8വിശ്വസിക്കുവാൻ യോഗ്യനായ നാഥനെ
വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ