Anekarum thetti ozhinjidum
Song: Anekarum thetti ozhinjidum
Verse 1അനേകരും തെറ്റി ഒഴിഞ്ഞിടും നാളിൽ
അനന്ത കൃപയിൽ ഉറച്ചു നിൽപ്പാൻ
ധൈര്യം പകരണമേ...
അനുഗ്രഹത്താൽ എന്നും നിറക്കേണമേ
അനന്ത സ്നേഹത്തിൻ അധിപതിയായോനെ (2)
Verse 2പ്രിയനേ നിൻ വരവേറ്റം അടുത്തൂ..
കേൾക്കുന്നീറ്റു നോവിന്നാരംഭം (2
ഭൂതലമെങ്ങും വരുവാനുള്ളതാം
പരീക്ഷയിൻ നാളിൽ കാത്തീടേണമേ (2)
Verse 3സ്തുതികൾ പാടി ഞാൻ
നിൻ വരവിന്നായ് ഒരുങ്ങീടുന്നു
കരുതീടുന്നു എൻ വിളക്കിന്നുള്ളിൽ എണ്ണയും... (2
താമസമരുതേ എൻ പ്രിയ നാഥാ
കാഹളധ്വനി ഞാൻ കേട്ടിടും (2)
Verse 4വാന മേഘത്തിൽ
നീ വീണ്ടും വന്നീടും മുൻപേ
മാനവ ഹൃദയങ്ങൾ
നിന്നെ ഒന്നറിഞ്ഞീടുവാൻ (2
തിരു വചനത്താലേ ഈ ഭൂതലമൊന്നാകെ(2
നിൻ ദിവ്യ സ്നേഹത്താൽ നിറഞ്ഞീടട്ടെ (2)