Ange pirinjoru jeevitham vendaa
Song: Ange pirinjoru jeevitham vendaa
Verse 1അങ്ങേപിരിഞ്ഞൊരു ജീവിതം വേണ്ടാ
അങ്ങേ അകന്നുഞാൻ പോകയുമില്ലാ
അങ്ങ് മാത്രമെന്നിൽ സ്വന്തമായുള്ളൂ
അങ്ങല്ലാതെന്നിൽ വേറാരുമില്ലാ
Verse 2യേശുവേ എൻ സ്നേഹമേ
എന്നെന്നും എൻ സ്വന്തമേ(2)
Verse 3ആരുമില്ലാതേകനായ് ഞാനലഞ്ഞ വേളയിൽ എന്നരികിൽ വന്നവനേ
കണ്ണുനീരും തുടച്ചു സങ്കടങ്ങൾ പോക്കി മാർവോട് ചേർത്തണച്ചു
അങ്ങേപോലൊരു സ്നേഹിതൻ എങ്ങുമില്ല
ആ സ്നേഹത്തേക്കാളൊന്നും വേറെയില്ല
സ്നേഹിതർ പോയാലും ഉറ്റവരകന്നാലും
രക്ഷകനാം യേശു കൂടെയുണ്ട്
Verse 4അങ്ങിൽ കാണുന്നു ഞാൻ നിത്യസ്നേഹത്തെ
അങ്ങിൽ കാണുന്നു ഞാൻ നിത്യജീവനേ
അങ്ങിൽ കാണുന്നു ഞാൻ നിത്യ രക്ഷയെ
അങ്ങിൽ കാണുന്നു ഞാൻ നിത്യ ജീവനേ
Verse 5യേശുവേ എൻ ജീവനേ
എന്നെന്നും എൻ സ്വന്തമേ(2)
Verse 6പേരുചൊല്ലിവിളിച്ചു ഉള്ളങ്കൈയ്യിൽ വരച്ചു കണ്മണിപോൽ കാത്തു
ഭരമെല്ലാം ചുമന്നെൻ പാപമെല്ലാംപോക്കാൻ ചങ്കിലെചോരവാർത്തു
കരുതീടാനൊരുവനായ് യേശുമാത്രം
നടത്തീടും അവനെന്നെ അന്ത്യംവരെ
ഞാനെന്നും ജീവിപ്പാൻ കാൽവരി ക്രൂശതിൽ
തൻജീവനെപോലും വെടിഞ്ഞവനേ
Verse 7ആ കാൽകരങ്ങൾ ആണിപ്പഴുതാൽ
ആ ശിരശതും മുൾമുടിയാൽ
തിരുശരീരമോ ഉഴവ്ചാലായ്
ആ കൺകളിൽ സ്നേഹം മാത്രമായ്
Verse 8യേശുവേ എൻ പ്രാണനെ
എന്നെന്നും എൻ സ്വന്തമേ (2)