LyricFront

Anparnnoren paran ulakil thumpa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൻപാർന്നൊരനെൻ പരനുലകിൽ തുമ്പങ്ങൾ തീർക്കുവാൻ വരുമേ എൻപാടുകളകന്നിടുമേ ഞാൻ പാടി കീർത്തനം ചെയ്യുമേ
Verse 2
നീതിയിൻ സൂര്യനാം മനുവേൽ ശ്രീയേശു ഭൂമിയിൽ വരുമേ ഭീതിയാം കൂരിരുളകലും നീതി പ്രഭയെങ്ങും നിറയും
Verse 3
മുഴങ്ങും കാഹളധ്വനിയി ലുയിർക്കുമേ ഭക്തരഖിലം നാമുമൊരു നൊടിയിടയിൽ ചേരും പ്രാണപ്രിയന്നരികിൽ
Verse 4
തൻകൈകൾ കണ്ണുനീർ തുടയ്ക്കും സന്താപങ്ങൾ പരിഹരിക്കും ലോകത്തെ നീതിയിൽ ഭരിക്കും ശോകപ്പെരുമയും നശിക്കും
Verse 5
നാടില്ല നമുക്കീയുലകിൽ വീടില്ല നമുക്കീ മരുവിൽ സ്വർലോകത്തിൻ തങ്കത്തെരുവിൽ നാം കാണും വീടൊന്നു വിരവിൽ
Verse 6
കുഞ്ഞാട്ടിൻ കാന്തയാം സഭയേ നന്നായുയർത്തു നിൻ തലയെ ശാലേമിൻ രാജനാം പരനേ സ്വാഗതം ചെയ്ക നിൻ പതിയെ
Verse 7
പാടുവിൻ ഹാ ജയഗീതം പാടുവിൻ സ്തോത്ര സംഗീതം പാടുവിൻ യേശുരക്ഷകന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?