LyricFront

Anpezhunna thampurante ponkarathil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൻപെഴുന്ന തമ്പുരാന്റെ പൊൻകരത്തിൽ വൻ കരുതൽ അനുഭവിച്ചീടുന്നു ഞാൻ അധികമായ് തൻ നിത്യരാജ്യത്തിൻ അംഗമായീടുവാൻ എന്നെയും വിളിച്ചു വേർതിരിച്ചു താൻ
Verse 2
പാടിടും ഹല്ലേലുയ്യാ ഗീതങ്ങൾ എന്നെ വീണ്ടെടുത്ത നാഥനായ് എന്നുമേ ഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെയാരുമേ 'എന്റെ യേശു എത്ര നല്ലവൻ '
Verse 3
കൂട്ടം തെറ്റിയോരു നേരം നല്ലിടയൻ തേടിവന്നു കൂടെ ചേർന്ന സ്നേഹത്തെ ഓർക്കുമ്പോൾ നന്ദിയോടെ ആയിരം സ്തോത്രങ്ങൾ പാടിടാൻ എന്റെ ഉള്ളം വാഞ്ഛിച്ചു നിരന്തരം
Verse 4
കാൽവറിയിൽ യാഗമായെൻ ഘോരപാപമഖിലവും ചുമന്നൊഴിച്ചവൻ എന്നെ നേടിടാൻ അവനിലണയുവാൻ ഞാൻ ഏറെ വൈകിയെങ്കിലും തന്റെ സ്നേഹം പങ്കുവച്ചെനിക്കുമായ്
Verse 5
യേശുനാഥൻ കരതലത്തിൽ അഭയം കണ്ടെത്തിടും നേരം ഏതു ക്ലേശവും ക്ഷണത്താൽ മാറിടും മാറാവ്യാധിയാൽ വലഞ്ഞിടുന്ന നേരത്തിൽ 'വന്നിടും മഹാ വൈദ്യനായവൻ'

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?