LyricFront

Anpin nathane nee mathiye

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൻപിൻ നാഥനെ നീ മതിയേ ആശ്രയിപ്പാൻ യോഗ്യനായവനെ(2) പാടിടും ഞാൻ എന്നും നിനക്കായ് പാർത്തിടും ഞാൻ നിൻ തണലിൽ(2)
Verse 2
ആർപ്പോടെ ഞാൻ എൻ വീട്ടിലെത്തിടും എൻ പാടുകൾ എല്ലാം മറന്നിടും ഓർത്തീടുമ്പോൾ എൻ പാദം പൊങ്ങുന്നേ പാർത്തീടുന്നേ ആ പൊൻ ദിനം നാഥാ
Verse 3
ഭക്തർ നീതി പ്രഭാതം പോലെ വിളങ്ങിടും ന്യായം മദ്ധ്യാഹന്നം പോലെ(2) തമസ്സിൽ ഉദിക്കും വെളിച്ചമായി നേരുള്ളോർക്കേകും തലമുറയായ്(2) ആർ...
Verse 4
ലാഭമായൊന്നും എണ്ണുന്നില്ലേ ലോകത്തിൽ എൻ യാത്രയതിൽ(2) ഓടുന്നു ഞാൻ ലാക്കിലേക്ക് വാടാകിരീടം പ്രാപിച്ചിടാൻ(2) ആർ...
Verse 5
നിന്ദ അപമാനം പഴി ദുഷികൾ പർവ്വതസമായെന്നെ മൂടുമ്പോൾ(2) ആശ്രയിക്കും ക്രൂശിൻ നാഥനെ നിന്നെ നോക്കി ഞാൻ യാത്ര ചെയ്യും(2) ആർ...
Verse 6
യാഹിൽ ആശ്രയം വെച്ചിടുന്നോർ സീയോൻ പർവ്വതം പോൽ നിലനിന്നിടും ഉല്ലാസത്തിൻ ജയഘോഷങ്ങളാലെൻ കൂടാരത്തെ മുറ്റും നിറച്ചിടുമേ ആർ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?