LyricFront

Anpin roopi yeshu natha ninnishttam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൻപിൻ രൂപി യേശുനാഥാ നിന്നിഷ്ടം എന്നിഷ്ടമാക്ക കുരിശിൽ തൂങ്ങി മരിച്ചവനെ എന്നെ തേടി വന്നവനെ
Verse 2
മൃത്യുവിന്റെ താഴ്വരയിൽ ഞാൻ തെല്ലും ഭയപ്പെടില്ല പാതാളത്തെ ജയിച്ചവനെ നിന്നിൽ നിത്യം ആശ്രയിക്കും
Verse 3
എന്തു ഞാൻ നിനക്കു നൽകും എന്നെ വീണ്ടെടുത്ത ദൈവമേ ഏഴയായി ഞാൻ കിടന്നു എന്നെ തേടി വന്നവനെ
Verse 4
നിന്മുഖത്തു ഞാൻ നോക്കിടുമേ-വേറെയാരുമില്ലെനിക്ക് ദേവാ നിന്റെ നിഴലിൻകീഴിൽ-നിത്യം ചേർന്നു വസിച്ചിടും ഞാൻ
Verse 5
ജീവനോ മരണമതോ ഏതായാലും സമ്മതം താൻ കുശവൻ കയ്യിൽ കളിമൺപോൽ ഗുരുവേ എന്നെ നൽകിടുന്നെ
Verse 6
എല്ലാം വെള്ളക്കുമിളപോലെ-മാറി മാറി മറഞ്ഞിടുന്നേ ഈ ലോകത്തിൻ പ്രഭാവങ്ങൾ എല്ലാം മായ മായതന്നെ
Verse 7
എൻ ഹൃദയത്തെ നീയെടുത്തു നിത്യം എന്നിൽ വസിച്ചിടേണം എൻ സ്വന്തം യേശുവേ നീ താൻ-നിൻ സ്വന്തം ഞാനെന്നുമെന്നും
Verse 8
രോഗം നാശം നിന്ദ ദുഷി വേറെ എന്തുവന്നാലും വാഴും യേശു പാദത്തിൽ ഞാൻ മുത്തം ചെയ്യും അവന്റെ പാദം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?