LyricFront

Anpitho yeshunaayakaa thannitho

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അൻപിതോ യേശുനായകാ തന്നിതോ ഏഴയ്ക്കായ് നിൻജീവനെ പാപിയാമെൻ പാപമെല്ലാം പോക്കിയൻപിൽ വീണ്ടുകൊൾവാൻ താണിറങ്ങിയോ?
Verse 2
എത്രയോ അതിക്രമം ചെയ്ത ദോഷി ഞാൻ എനിക്കിരക്ഷ ലഭിക്കുമെന്നു നിനച്ചതില്ല ഞാൻ കനിവുതോന്നാൻ തിരിഞ്ഞുകൊൾവാൻ അരുമസുതനായണച്ചുകൊൾവാൻ കരളലിഞ്ഞിതോ അൻ...
Verse 3
മരണത്തിൻ തരുണങ്ങൾ പലതു വന്നതും മരണദൂതനരിയുവാനെൻ അരികിൽ നിന്നതും ഇരുളിലായ് ഞാൻ ദുരിതമോടെ കരയുന്നതും കണ്ടു വീണ്ട അരുമനാഥനെ അൻ...
Verse 4
ഒരിക്കൽ പ്രകാശനം ലഭിച്ചശേഷമായ് സ്വർഗ്ഗീയമാം ദാനം ആസ്വദിച്ചിടുവാനും ആത്മദാനം നൽവചനം വരുന്നലോകത്തിൻ ശക്തിയും ഞാനും പ്രാപിപ്പാൻ അൻ...
Verse 5
എന്നു നീ വന്നീടും പെന്നുനായകാ വരവിന്നായി കാത്തിരുന്നൻ കണ്ണുമങ്ങുന്നേ അരുമനാഥൻ തിരുമുഖം ഞാൻ കണ്ടു സങ്കടങ്ങളെല്ലാം നീങ്ങി വാഴുമെ അൻ...
Verse 6
ജാതികൾ ക്രിസ്തുവിൽ ഏകദേഹമായ് വഗ്ദത്തത്തിലും സമമാം ഓഹരിക്കാരായ് വൻ മഹിമയ്ക്കാകയും തൻ കൂട്ടവകാശികളായ് തൻകൂടെ വാഴുവാൻ അൻ...
Verse 7
ക്രിസ്തുവിൻ സാക്ഷ്യവും സകല ജ്ഞാനവും കൃപാവരങ്ങളഖിലവും നിറഞ്ഞ് സ്ഥിരതയായ് അരുമനാഥൻ വരവിനായ് ഞാൻ വിരവോടെ ഒരുങ്ങിനില്പാൻ കഴിവുനൽകിയ അൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?