LyricFront

Anthyanaalu vannupoyi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അന്ത്യനാളു വന്നുപോയി പെന്തക്കോസ്തിൻ ആവിവന്നു ചന്തമുള്ള വേല ചെയ്തു ചിന്തുന്നിതാ പിന്മഴയും
Verse 2
അപ്പോസ്തല കാലമതിൽ മുമ്പഴയിന്നാവി വന്നു ഇപ്പോൾ തന്റെ ആത്മാവിനാൽ തൻ ജനത്തെ ഒരുക്കുന്നു
Verse 3
പാപി മനം തിരിഞ്ഞിതാ ജ്ഞാനസ്നാനമേറ്റിടുന്നു താപമെന്യേ ജീവിച്ചിടാൻ ആത്മസ്നാനം പ്രാപിക്കുന്നു
Verse 4
ഭാഷകളിൽ പേശിടുന്നു രോഗശാന്തി ലഭിക്കുന്നു ദർശനങ്ങൾ പ്രവചനം ഇത്യാദികളുണ്ടാകുന്നു
Verse 5
മണവാളന്റെ വരവിൻ ലക്ഷങ്ങളും കാണുന്നുണ്ട് മണവാട്ടി ഉണരുക നിൻ കാന്തനെ എതിരേൽപാൻ
Verse 6
സന്തോഷമേ സന്തോഷമേ എന്നെന്നേക്കും സന്തോഷമേ സ്വർഗ്ഗത്തിലും സന്തോഷമേ വിശ്വാസിക്കും സന്തോഷമേ
Verse 7
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ നിത്യകാലം പാടിടാമേ ഹല്ലേലുയ്യാ ഹല്ലേലുയ്യാ സന്തോഷമായ് പാടിടാമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?