LyricFront

Anthyatholavum krooshin paathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ അന്ത്യം വരെ അങ്ങേ അനുഗമിപ്പാൻ എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക
Verse 2
ആത്മാവിനാൽ എന്നെ നിറച്ചീടുക അനുദിനവും ആരാധിപ്പാൻ ആത്മാവിൻ ഫലം എന്നിൽ ഉളവാകുവാൻ നാഥാ എന്നെ നീ ഒരുക്കേണമേ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
Verse 3
എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക
Verse 4
അത്യന്ത ശക്തി എന്നിൽ പകർന്നീടുക തിരുവേല ഞാൻ തികച്ചീടുവാൻ ജീവജല നദി ഒഴുകീടട്ടെ ഞാൻ ചൈതന്യം പ്രാപിക്കുവാൻ അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
Verse 5
എന്നെ യോഗ്യനാക്കിടുക നിൻ കൃപാ വരം നല്കീടുക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?