LyricFront

Anudinamenne pularthunna daivam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുദിനമെന്നെ പുലർത്തുന്ന ദൈവം അനവധി നന്മകൾ നൽകിടുന്നു അനന്തമാം തിരുകൃപമതിയേ അനുഗ്രഹ ജീവിതം നയിച്ചിടുവാൻ(2)
Verse 2
അവനിയിലെ അനർത്ഥങ്ങളാൽ അലയുവാനവനെന്നെ കൈവിടില്ല(2) അകമേ താനരൂപിയായുള്ളതിനാൽ ആകുലമില്ലെനിക്കാധിയില്ല
Verse 3
ജീവിതമാം എൻപടകിൽ വൻതിരമാല വന്നാഞ്ഞടിച്ചാൽ (2) അമരത്തെൻ അഭയമായ് നാഥനുണ്ടേ അമരും വൻകാറ്റും തിരമാലയും
Verse 4
ബലഹീനമാം എൻ ശരീരം ഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ(2) തരും പുതുദേഹം തൻ ദേഹസമം തേജസ്സെഴുന്നൊരു വിൺശരീരം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?