Verse 1അനുഗമിച്ചിടും ഞാനെൻ പരനെ,
പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ
ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ
Verse 2മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ!
വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞെന്നോ!
Verse 3ശോധന പലതും മേദിനിയിതിലുണ്ടെന്നാലും
വേദനയേകും വേളകളേറെ വന്നാലും
Verse 4വന്ദിത പാദസേവയതെന്നഭിലാഷം
നിന്ദിതനായിത്തീരുവതാണഭിമാനം
Verse 5ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ
ആണികളേറ്റ പാണികളാലവൻ താങ്ങും
Verse 6കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ
വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ
Verse 7നന്മയും കൃപയും പിന്തുടരുമെന്നെയെന്നും
വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും