LyricFront

Anugrahathin urave nirakka swargiya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ സ്വർഗ്ഗീയ അനുഗ്രഹത്താൽ ക്യപകൾക്കധിപതിയെ പകരൂ പുതുക്യപ ദാസരിന്മേൽ(2)
Verse 2
സർവ്വജഡത്തിന്മേൽ-നിന്റെ ആത്മാവെ പകരുമെന്നല്ലോ നിന്റെ വാഗ്ദത്തംനാഥാ അന്ത്യകാലമല്ലോ-യാചിക്കുന്നടിയാൻ അയയ്ക്കേണം-ആത്മമാരി(2)
Verse 3
വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽ സുഗന്ധം പരന്നീടുവാൻ എന്റെ പ്രിയൻ കാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത് ആഞ്ഞടിക്കട്ടെയിന്നിവിടെ(2)
Verse 4
ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾ തകരട്ടെ ശത്രുവിന്റെ കോട്ടകളെല്ലാം ഉയരട്ടെ ഇന്ന്-യേശുവിന്റെ നാമം നിറയട്ടെ തൻ ജനങ്ങൾ(2)
Verse 5
അസാദ്ധ്യമല്ലൊന്നും-എന്റെ ദൈവത്താൽ കുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽ കാറ്റുകാണുകില്ല-കോളും കാണില്ല നിറയ്ക്കും നിൻ കുഴികൾ അവൻ(2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?