LyricFront

Anukulamo ulakil prathikulamo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുകൂലമോ ഉലകിൽ പ്രതികൂലമോ എനിക്കെന്തായാലും എൻ യേശു മതി
Verse 2
ഒരു നാളും അകലാത്ത സഖിയാണു താൻ തിരുപ്പാദം തേടും അഗതിക്കു തുണയാണു താൻ വരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽ തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി
Verse 3
ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻ മനം കലങ്ങാതെ അവനിലെന്നവലംബമാം കനിവേറും കരങ്ങളാൽ കാത്തിടും താൻ എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?
Verse 4
ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻ പകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ വരളുന്ന നാവിനു ജലമാണു താൻ എന്നിൽ പുതുബലം തരും ജീവവചസ്സാണു താൻ
Verse 5
ഒരിക്കലെൻ പേർക്കായി മുറിവേറ്റതാം തിരുവുടൽ നേരിൽ ദർശിച്ചു വണങ്ങിടും ഞാൻ മമ കണ്ണീർ തുള്ളികൾ തോരുമന്നാൾ മന്നൻ മശിഹതൻ ദീപ്തിയിൽ നിത്യം വാഴും ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?