LyricFront

Anupama gunagananeeyan kristhu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
അനുപമ ഗുണഗണനീയൻ ക്രിസ്തു അരുണോദയ പ്രഭപൂരിതൻ അകമേ ആനന്ദദായകൻ
Verse 2
ശോകോന്മുഖ നര ആശ്രയം അവൻ പാപോന്മുഖ നര രക്ഷകൻ രോഗോന്മുഖ ജഡ സൗഖ്യദായകൻ വീരോന്മുഖ ബലകാരണൻ
Verse 3
ജീവൻ ഏകുന്ന ദൈവവും ജീവജലത്തിനുറവിടവും ജീവാമൃതമൊഴി തൂകിടും അനുദിനം ജീവൻ വഴിയും സത്യവും
Verse 4
വിനയം തന്നുടെ സാഗരം അഭയം ഏവർക്കും സാദരം ദൈവത്തിന്നുടെ സാരാംശം-പര മാത്മാവിന്നും ജീവാംശം
Verse 5
ചിത്തേ മംഗളകാരണൻ മൃത്യു ഭീതിസംഹാരകൻ പാർത്താൽ പാരിടമാകെയും-പ്രഭു ഓർത്താൽ ജീവിതസാരവും
Verse 6
വാനൊളിയിൽ തെളിവേറിടും വാനവരിൽ മഹിമാസനൻ വാനേ പോയുടയോൻ വരും-വീണ്ടും വാനിൽ നമ്മെയും ചേർക്കുവാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?